ഇന്ധനവിലയില്‍ ഇന്നും കുറവ്

By Anju N P.06 12 2018

imran-azhar


തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഇന്ന് 40പൈസയും ഡീസലിന് 44 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 73.21 രൂപയും ഡീസല്‍ വില 69.51 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 73.45 രൂപയാണ്. ഡീസലിന് 69.87 രൂപയുമാണ് വില.

 

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 74.51 രൂപയും ഡീസലിന് 70.85 രൂപയുമാണ് വില. ഇന്നലെ പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെയായിരുന്നു വ്യാപാരം നടന്നത്.

 

ചൊവ്വാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയും കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവ് മൂലം ഏതാനും നാളുകളായി ഇന്ധന വില തുടര്‍ച്ചയായി കുറഞ്ഞിരുന്നു.