ക്വിറാസിന്റെ ജി ഐ നിർമിത ജി - സീരിസ് ഡോറുകൾ വിപണിയിൽ

By Greeshma G Nair.18 May, 2017

imran-azhar

 

 

 

 

കോഴിക്കോട് : പ്രമുഖ സ്റ്റീൽ ഡോർസ് നിർമാതാക്കളായ ക്വിറാസിന്റെ ജി ഐ നിർമിത ജി - സീരിസ് ഡോറുകൾ വിപണിയിൽ .
ഉയർന്ന ലോക്കിങ് സംവിധാനത്തോടുകൂടിയ ജി ഐ നിർമാതാക്കളായ ജി - സീരിസ് ഡോറുകൾ സമ്പൂർണ്ണ അൾട്രാ വയലറ്റ് സുരക്ഷ ഉള്ളതിനാൽ ദീർഘ കാലം നിറം മങ്ങാതെ നിലനിൽക്കും .

 

220 എം എം വാൾ കവേർഡ് ഫ്രെയിം വിഡ്ത്തിലും പ്രത്യേക ഉയരത്തിലും ഫ്ലാറ്റ് ഫെയിമിലും ലഭ്യമാകുന്നതോടൊപ്പം വിവിധ ഡിസൈനുകളും വേറിട്ട നിറങ്ങളിലുമാണ് ജി സീരിസ് ഡോർസ് ഒരുക്കിയിരിക്കുന്നത് .ലോക്കിങ് സിസ്റ്റത്തിന് പത്ത് വർഷത്തെ വാറന്റിയും ജി സീരിസ് ഡോറുകൾക്ക് ലഭിക്കുന്നു .ഒരു ദശകത്തിലേറെയായി വിൽപ്പനയിലും വിൽപ്പനാനന്തര സേവനത്തിലും ഏറെ മുന്നിൽ നിൽക്കുന്ന ക്വിറാസ് ഡോർസിന് സൗത്ത് ഇന്ത്യയിൽ ഉടനീളം ഔട്ട് ലെറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

OTHER SECTIONS