ആവി പറക്കുന്ന ചിക്കന്‍ ബിരിയാണി, രണ്ട് മലബാറി ചിക്കന്‍ പീസ്, നാരങ്ങ വെള്ളം ഫ്രീ..വെറും119.. ഇത് 'ഗരംമസാല'

By online desk.20 08 2019

imran-azhar

 

തിരുവനന്തപുരം: ആവി പറക്കുന്ന ചിക്കന്‍ ബിരിയാണി. സാദായല്ല. രണ്ട് ചിക്കന്‍ പീസുകള്‍. അതും സാദായല്ല തനി മലബാറി ചിക്കന്‍. ഒപ്പം ഒന്നാന്തരം നാരങ്ങ വെള്ളം ഫ്രീ.

 

വിഭവങ്ങളുടെ പട്ടിക കേട്ടാല്‍ ഒന്നു പേടിക്കും. കയറി കഴിച്ചും പോയി. പോക്കറ്റില്‍ അത്രയും ഉണ്ടോ എന്നൊരു സംശയം വേണ്ട. ധൈര്യമായി നടന്നങ്ങു കയറാം. വില കേട്ടു ഞെട്ടരുത്. വെറും 119 രൂപ!

 

അധിക ദൂരമൊന്നും പോകേണ്ട. പട്ടത്തു തന്നെ. പേരിലുമുണ്ടൊരു എരിവും പുളിയും. 'ഗരം മസാല’ പട്ടം-ചാലക്കുഴി റോഡിന് എതിര്‍വശത്താണ് ഗരംമസാല. ഒട്ടേറെ കോംബോ ഓഫറുകള്‍ ഇവര്‍ മുന്നോട്ടു വയ്ക്കുന്നു.രണ്ട് മസാല ദോശയും നാരങ്ങാ വെള്ളവും 109 രൂപ. ബീഫ്കറിയും നെയ്പ്പത്തിരിയും 139 രൂപ. ഹാഫ് ഷവായയും പൊറോട്ടയും മൂന്ന് ചപ്പാത്തിയും മൂന്നു കുബൂസും രണ്ട് നാരങ്ങാ വെള്ളവും 219 രൂപ. അല്‍ഫാം ചിക്കനും രണ്ടു പൊറോട്ടയും നാരങ്ങാ വെള്ളവും 139 രൂപ. ചുട്ട വിംഗ്‌സും ഫ്രഞ്ച് ഫ്രൈയും മയണൈസും രണ്ട് കുബൂസും 159 രൂപയ്ക്ക് ലഭിക്കും.

 

ഫ്രൈഡ് റൈസാണ് ഇവിടത്തെ പ്രത്യേകത .കൊറിയ ഫ്രൈഡ്‌റൈസ്. ട്രാഗണ്‍ ഫ്രൈഡ്‌റൈസ്, ചില്ലി ചിക്കണ്‍ ഫ്രൈഡ് റൈസ്, ചില്ലി ചിക്കന്‍ ഫ്രൈഡ്റൈസ്. ഹലാലായി മാത്രം പാചകം. ക്വാര്‍ട്ടര്‍ തണ്ടൂരിയും ക്വാര്‍ട്ടര്‍ ഷവായയും നാലു പൊറോട്ടയോ ചപ്പാത്തിയോ, കുബൂസ്. മയനൈസ്. മിന്റ് നാരങ്ങവെള്ളം അടങ്ങുന്ന മറ്റൊരു കോംബോയ്ക്ക് നിരക്ക് വെറും 249 രൂപ.മീന്‍കറിയും മീന്‍വറുത്തതും ഉള്‍പ്പെടെയുള്ള ഊണിന് നിരക്ക് 129 രൂപ. ദോശയും നാടന്‍ കോഴിക്കറിയും അടങ്ങുന്ന കോംബോയ്ക്ക് റേറ്റ് 119 മാത്രം. കോംബോ ഓഫര്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രം. ഫ്രീ ഹോം ഡെലിവറിയുമുണ്ട്.

 

ഫോണ്‍ 9037333223, 0471-4012333.
ഇ മെയില്‍: garammasalatvm@gmail.com

 

OTHER SECTIONS