പാചകവാതക വില കൂട്ടി; 15 രൂപ വർധിച്ചു; പെട്രോള്‍-ഡീസല്‍ വിലയും കൂട്ടി

ഗാർഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 15 രൂപ വർധിച്ചു. ഗാർഹിക ആവശ്യത്തിനുളള 14.2 kg സിലിണ്ടറിന് കൊച്ചിയിൽ ഇന്നത്തെ വില 906.50 രൂപയാണ്

author-image
Vidya
New Update
പാചകവാതക വില കൂട്ടി; 15 രൂപ വർധിച്ചു; പെട്രോള്‍-ഡീസല്‍ വിലയും കൂട്ടി

 

കൊച്ചി: ഗാർഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 15 രൂപ വർധിച്ചു. ഗാർഹിക ആവശ്യത്തിനുളള 14.2 kg സിലിണ്ടറിന് കൊച്ചിയിൽ ഇന്നത്തെ വില 906.50 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 1728 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില

ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ഈ വർഷം കൂട്ടിയത് 205.50 രൂപയാണ്. ഈ മാസം ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപ കൂടിയിരുന്നു.

ഇന്ന് ഇന്ധന വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ വില 30 പൈസയും ഡീസൽ വില 37 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ ഇന്ന് പെട്രോൾ ലീറ്ററിന് 103.25 രൂപയും ഡീസൽ ലീറ്ററിന് 96.53 രൂപയുമാണു വില. ഇന്നലെ 102.95 രൂപയും 96.16 രൂപയുമായിരുന്നു വില.

price gas cylinder