ബില്‍ ഗേറ്റ്‌സിനെ മറികടന്ന് ലോകത്തെ നാലാമത്തെ ശതകോടീശ്വരനായി ഗൗതം അദാനി

By priya.21 07 2022

imran-azhar

ന്യൂഡല്‍ഹി:ഫോബ്‌സ് മാസികയുടെ റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടികയില്‍ ഇന്ത്യന്‍ വ്യവസായ പ്രുമുഖന്‍ ഗൗതം അദാനി ലോകത്തെ നാലാമത്തെ ശതകോടീശ്വരനായി. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ മറികടന്നാണ് ഗൗതം അദാനി നാലാം സ്ഥാനത്തെത്തിയത്.

 


ഗൗതം അദാനിയുടെ ആസ്തി വ്യാഴാഴ്ച 115.5 ബില്യണ്‍ ഡോളറിലെത്തി.104.6 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി.പട്ടികയില്‍ മുകേഷ് അംബാനി 90 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പത്താം സ്ഥാനത്താണ്.ടെസ്ല, സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ് ഒന്നാം സ്ഥാനം നേടിയെടുത്തത്.235.8 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി.

 

 

OTHER SECTIONS