/kalakaumudi/media/post_banners/42d510ed30eebc5cf04eb915dc318fe312fb51b7c31d9500577947cc76017b46.jpg)
അഹമ്മദാബാദ്:പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ അറുപതാം പിറന്നാളിന് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി 60,000 കോടി രൂപ സംഭാവന ചെയ്യാന്‍ കുടുംബം തീരുമാനിച്ചു.അദ്ദേഹത്തിന്റെ പിതാവ് ശാന്തിലാല്‍ അദാനിയുടെ നൂറാം ജന്മവാര്‍ഷികം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിന് ഉണ്ട്.
'എന്റെ പിതാവിന്റെ നൂറാം ജന്മദിനവും എന്റെ അറുപതാം ജന്മദിനം കൂടിയാണ് ഇന്ന്.അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 60,000 കോടി രൂപ സംഭാവന ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം.പ്രത്യേകിച്ചും നമ്മുടെ രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍,'' അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് അനുസരിച്ച് ഏകദേശം 92 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി.ഫോര്‍ബാസ് റിയല്‍ ടൈം ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 95 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഗൗതം അദാനി ആറാം സ്ഥാനത്താണ്് ഉള്ളത്.
'വളരെ അടിസ്ഥാനപരമായ തലത്തില്‍, ഈ മൂന്ന് മേഖലകളുമായും ബന്ധപ്പെട്ട പരിപാടികള്‍ സമഗ്രമായി കാണാനും ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള സാരഥികളെ കൂട്ടായി രൂപപ്പെടുത്തുകയും വേണം. വലിയ പദ്ധതി ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും ഞങ്ങളുടെ അനുഭവവും അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പഠനങ്ങളും. ഈ പരിപാടികള്‍ അദ്വിതീയമായി ത്വരിതപ്പെടുത്തുന്നതിന് അദാനി ഫൗണ്ടേഷന്‍ ഞങ്ങളെ സഹായിക്കും.നമ്മുടെ വളര്‍ച്ചയ്ക്കൊപ്പം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള അദാനി ഫൗണ്ടേഷന്റെ യാത്രയില്‍ മാറ്റമുണ്ടാക്കാന്‍ ചില മിടുക്കരായവരെ ആകര്‍ഷിക്കാനാണ് അദാനി കുടുംബം ഈ സംഭാവനകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്.ഈ ഓരോ മേഖലകളിലെയും പോരായ്മകള്‍ 'ആത്മനിര്‍ഭര്‍ ഭാരത്' എന്നതിനുള്ള തടസ്സങ്ങളാണെന്ന് മാധ്യമക്കുറിപ്പില്‍ പറയുന്നു.
1988ല്‍ ഒരു ചെറിയ കൃഷി വ്യവസായമാണ് അദാനി ഗ്രൂപ്പ് ആരംഭിച്ചത്.പിന്നീട് വര്‍ഷങ്ങളായി തുറമുഖങ്ങള്‍, വൈദ്യുതി ഉല്‍പ്പാദനം, വിതരണം, ഹരിത ഊര്‍ജം, വിമാനത്താവളങ്ങള്‍, ഖനനം, ഡാറ്റാ സെന്ററുകള്‍, സിമന്റ്, ഗ്രീന്‍ എനര്‍ജി തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ ആരംഭിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
