39-ാമത് ജിസിസി ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായി

By uthara.10 12 2018

imran-azhar


റിയാദ് : സൗദി തലസ്ഥാന നഗരിയായ റിയാദില്‍ 39-ാമത് ജിസിസി ഉച്ചകോടിക്ക് തുടക്കം കുറിച്ചു .സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ആണ് ജിസിസി ഉച്ചകോടി ഉദ്ഘാടനം നിർവഹിച്ചത് . വിവിധയിടങ്ങളില്‍ നിന്ന് ഉച്ചകോടിയിൽ പങ്കെടുക്കാനായി എത്തിയവരെ സൗദി രാജാവ് വിമാനത്താവളത്തിൽ എത്തിയാണ് സ്വീകരിച്ചത് .ജിസിസി കൗണ്‍സില്‍ നിലകൊള്ളുന്നത് അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം, രാജ്യപുരോഗതി, സുരക്ഷിതത്വം, എന്നിവ ലക്ഷ്യമാക്കിയാണ് എന്നും സല്‍മാന്‍ രാജാവ് അറിയിച്ചു .എന്നാൽ ജിസിസി ഉച്ചകോടി പരാചയമാകും എന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍.ഡോ അലി ബിന്‍ സിമൈഖ് അല്‍ മര്‍രി പറഞ്ഞു .മനുഷ്യാവകാശ സംവിധാനങ്ങള്‍ക്ക് ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ പ്രാധാന്യം ഏർപെടുത്തുന്നതുമായി ബന്ധപ്പട്ട് ചർച്ച ചെയ്യണം എന്നും ഡോ അലി ബിന്‍ സിമൈഖ് അല്‍ മര്‍രി വ്യക്തമാക്കി .

OTHER SECTIONS