ജെമ്മും യൂണിയന്‍ ബാങ്കും കൈകോര്‍ക്കുന്നു

By online desk.15 10 2019

imran-azhar

 

മുംബൈ : ഗവണ്‍മെന്റ് ഓഫീസുകളിലേക്ക് സാധനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള ഓണ്‍ലൈന്‍ വിപണിയായ ജെം (ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസ്) യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി (യുബിഐ) ധാരണാപത്രം ഒപ്പുവെച്ചു. ജെം പൂള്‍ എക്കൗണ്ടുകള്‍ വഴി ഫണ്ട് ട്രാന്‍സ്ഫര്‍, ജെം പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത ഉപഭോക്താക്കള്‍ക്കായി ബാങ്ക് ഗാരന്റി സംബന്ധിച്ച ഉപദേശം (ഇപിബിജി), ഏണസ്റ്റ് മണി ട്രാന്‍സ്ഫര്‍ എന്നീ സേവനങ്ങള്‍ നല്‍കാന്‍ ധാരണാപത്രം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയെ സഹായിക്കും. പോര്‍ട്ടലില്‍ കറന്‍സിരഹിതവും കടലാസുരഹിതവും കാര്യക്ഷമവുമായ സംഭരണ സംവിധാനമൊരുക്കാനും ഇത് വഴിതെളിക്കും. ജെം അഡീഷണല്‍ സിഇഒ എസ് സുരേഷ്‌കുമാര്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഡെല്‍ഹി ഫീല്‍ഡ് ജനറല്‍ മാനേജര്‍ എസ് കെ മൊഹാപാത്ര എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

 

 

 

 

 

 

 

OTHER SECTIONS