കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു

By Online desk .06 09 2019

imran-azhar

 

 

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്നലെ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,620 രൂപയും പവന് 28,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നലത്തെ സ്വര്‍ണ നിരക്ക്. ഈ മാസം നാലിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണം. പവന് 29,120 രൂപയും ഗ്രാമിന് 3,640 രൂപയുമായിരുന്നു സെപ്റ്റംബര്‍ നാലിലെ റെക്കോര്‍ഡ് നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,544.86 ഡോളറാണ് ഇന്നത്തെ നിരക്ക്.

 

OTHER SECTIONS