സ്വർണവില കുറഞ്ഞു

By online desk .07 06 2020

imran-azhar

 

 

കൊച്ചി: തുടർച്ചയായ ആറാം ദിവസവും സ്വർണ വിലയിൽ ഇടിവ്. കഴിഞ്ഞ ദിവസം സ്വർണ വില പവന് 320 രൂപ കുറഞ്ഞ് 34160 രൂപയായി. 4270 രൂപയാണ് ഗ്രാമിന്റെ വില. 34480 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില. ആറ് ദിവസം കൊണ്ട് പവന് 880 രൂപയാണ് കുറഞ്ഞത്. ആഗോള തലത്തിലെ വിലയിടിവ് ആഭ്യന്തര വിപണികളിലും പ്രതിഫലിക്കുകയായിരുന്നു. ആഗോളസമ്പദ് രംഗം തിരിച്ചുവരവിന്റെ ലക്ഷണം പ്രകടിപ്പിച്ചതോടെ വെള്ളിയാഴ്ച സ്വർണ വിലയിൽ രണ്ട് ശതമാനം കുറവുണ്ടായിരുന്നു.

 

OTHER SECTIONS