സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു; പവന് 21,680 രൂപ

By Anju N P.06 Dec, 2017

imran-azhar

 

 

കൊച്ചി: സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞയാഴ്ച മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയ ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ നാല് ദിവസത്തോളം സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഇന്നലെ വൈകിട്ടോടെ 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് 160 രൂപയും കുറഞ്ഞ് പവന് 21,680 രൂപയിലെത്തി.

 

ഗ്രാമിന് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനമുണ്ടായതോടെയാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായത്.

 

OTHER SECTIONS