സ്വര്‍ണ്ണ വിലയില്‍ ഇടിവ്; പവന് 28,000 രൂപയായി

By mathew.12 09 2019

imran-azhar

 

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. വില പവന് 28,000 രൂപയായി കുറഞ്ഞു. ഗ്രാമിന് 3,500 രൂപയാണ് വില.

ഏറ്റവും ഉയര്‍ന്ന വിലയായ 29,120 രൂപ സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയ ശേഷം വില തുടര്‍ച്ചയായി താഴേയ്ക്ക് പോകുന്നതാണ് വിപണി കണ്ടത്.

ഉത്രാട ദിനമായ സെപ്റ്റംബര്‍ 10ന് രാവിലെ 28,120 രൂപയായി കുറഞ്ഞ വില വൈകുന്നേരത്തോടെ 28,240 രൂപയായി വര്‍ധിച്ചിരുന്നു. തിരുവോണ ദിവസമായ ഇന്നലെ വിലയില്‍ മാറ്റമുണ്ടായില്ല. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

 

 

OTHER SECTIONS