/kalakaumudi/media/post_banners/887c9ef93165678f065dd5bad04edf1b3756b658839d8a60278208ef77613983.jpg)
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില കൂട്ടി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂട്ടിയത്. ഗ്രാമിന് 4,795 രൂപയിലും പവന് 38,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് .
ഈ മാസമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. മൂന്നു ദിവസം ഒരേ വില തുടര്‍ന്നിരുന്നു. അതിന് ശേഷമാണ് ചൊവ്വാഴ്ച സ്വര്‍ണ വില കൂട്ടിയത്.തിങ്കളാഴ്ച ഗ്രാമിന് 4,755 രൂപയും പവന് 38,040 രൂപയുമായിരുന്നു.