സ്വര്‍ണ വില കൂടി

By Online Desk .09 09 2019

imran-azhar

 

 

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 120 രൂപയാണ് ഇന്നലെ വര്‍ദ്ധിച്ചത്. ഇതോടെ പവന് 28,440 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 3,555 രൂപയിലാണ് വ്യാപാരം നടന്നത്. തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്നലെ വില വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 800 രൂപയായിരുന്നു കുറഞ്ഞത്.


ഒരു മാസത്തിനിടയ്ക്ക് വന്‍ വിലവര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 25680 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന് വില. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള ഒഴുക്ക് വര്‍ദ്ധിച്ചിരിക്കുന്നതും, ആഗോളതലത്തിലെ സാമ്പത്തികപ്രതിസന്ധി സ്വര്‍ണവിലയെ സ്വാധീനിക്കുന്നു എന്നതു കൊണ്ടുമാണ് സ്വര്‍ണ വിലയില്‍ വ്യത്യാസം വരുന്നതിന് കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

 

OTHER SECTIONS