സ്വര്‍ണ വിലയിൽ വൻ വര്‍ധനവ്; പവന് 23,720 രൂപ

By Anju N P.06 11 2018

imran-azhar

 

കൊച്ചി: ദീപാവലി ദിനത്തിലും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 23,720 രൂപയിലെത്തിയിരുന്നു. ഇതേ നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.

 

സ്വര്‍ണ വില ആറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 23,760 രൂപ വരെ എത്തിയിരുന്നു. ദീപാവലിയോട് അനുബന്ധിച്ചുള്ള ധന്‍തരേസ് മുഹൂര്‍ത്തത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടിയതാണ് വില കൂടാന്‍ കാരണം. 2012 സെപ്റ്റംബറിലാണ് പവന്‍വില ആദ്യമായി 24,000 രൂപ കടന്നത്. പിന്നീട് ഇത്രത്തോളം വില കുതിക്കുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

 

OTHER SECTIONS