സ്വര്‍ണ വില മാറ്റമില്ല; പവന് 21,040 രൂപ

By Anju N P.16 Dec, 2017

imran-azhar

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ആഴ്ചയിൽ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടന്നത്. തുടര്‍ച്ചയായ ഇടിവിന് ശേഷമുണ്ടായ ഒരു കുതിപ്പ് സ്വര്‍ണനിക്ഷേപകര്‍ക്ക് തെല്ലാശ്വാസമായി. പവന് കഴിഞ്ഞ ദിവസത്തെ അതേ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 21,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസമാണ് പവന് 80 രൂപ കുറഞ്ഞത്.ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,630 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനം ഉണ്ടാകാത്തതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

OTHER SECTIONS