സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 22,640 രൂപ

By Anju N P.25 Feb, 2018

imran-azhar

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പവന്‍ വില മാറ്റമില്ലാതെ തുടരുകയാണ്. 22ാം തീയ്യതിയാണ് പവന് 80 രൂപ വര്‍ധിച്ച് 22,640 രൂപയിലെത്തിയത്. ഇതേ നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.


അന്നേദിവസം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,830 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനം ഉണ്ടാകാത്തതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

OTHER SECTIONS