സംസ്ഥാനത്ത് സ്വർണവില 37,000 രൂപയിലേയ്ക്ക്; ഗ്രാമിന് 4615 രൂപ

യുഎസിലെ പണപ്പെരുപ്പം 30 വർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതാണ് ആഗോളതലത്തിൽ സ്വർണവില വർധിക്കാനിടയാക്കിയത്. അതേസമയം, നിരക്ക് ഉയർത്തൽപോലുള്ള നടപടികളിലേക്ക് ഫെഡറൽ റിസർവ് കടന്നാൽ സ്വർണത്തെ ബാധിക്കുകയുംചെയ്യും.

author-image
Preethi Pippi
New Update
സംസ്ഥാനത്ത് സ്വർണവില 37,000 രൂപയിലേയ്ക്ക്; ഗ്രാമിന് 4615 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 37,000 രൂപയിലേയ്ക്ക്. ചൊവാഴ്ച പവന് 200 രൂപകൂടി 36,920 രൂപയിലെത്തി. 4615 രൂപയാണ് ഗ്രാമിന്. 11 ദിവസത്തിനിടെമാത്രം 1,400 രൂപയുടെ വർധനവാണുണ്ടായത്.

യുഎസിലെ പണപ്പെരുപ്പം 30 വർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതാണ് ആഗോളതലത്തിൽ സ്വർണവില വർധിക്കാനിടയാക്കിയത്. അതേസമയം, നിരക്ക് ഉയർത്തൽപോലുള്ള നടപടികളിലേക്ക് ഫെഡറൽ റിസർവ് കടന്നാൽ സ്വർണത്തെ ബാധിക്കുകയുംചെയ്യും.

Gold price today