സ്വര്‍ണ്ണ വില പിന്നെയും ഇടിയുന്നു

By online desk.15 09 2019

imran-azhar

 

കോഴിക്കോട് : സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 27,760 രൂപയായി. 3470 രൂപയാണ് ഗ്രാമിന്. 27,880 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

 

സെപ്റ്റംബര്‍ നാലിനാണ് എക്കാലത്തെയും ഉയര്‍ന്ന വിലയായ 29,120 രൂപയില്‍ സ്വര്‍ണവിലയെത്തിയത്. പത്തുദിവസത്തിനിടെ 1,360 രൂപയാണ് പവന് കുറഞ്ഞത്.

 

റെക്കോഡ് വില രേഖപ്പെടുത്തിയതിനുശേഷം തുടര്‍ച്ചയായി സ്വര്‍ണവില താഴുന്നതായാണ് വിപണി കണ്ടത്. ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്.

 

 

OTHER SECTIONS