തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്

By online desk .11 08 2020

imran-azhar

 

 

സ്വർണവിലയിൽ തുടർച്ചയായി രണ്ടാം ദിവസവും കുത്തനെ ഇടിവ് . ചൊവ്വാഴ്ച പവനു 400 രൂപയാണ് കുറഞ്ഞത് . അതോടെ സ്വർണവില പവന് 41200 രൂപയായി. ഗ്രാമിന് 5150 രൂപയായും കുറഞ്ഞു. തിങ്കളഴ്ചയും സ്വർണവില400 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില 42,000 രൂപയിലെത്തി റെക്കോർഡ് നേടിയത് . എന്നാൽ ഡോളർ കരുത്താർജിച്ചതോടെ ആഗോളവിപണിയിലും വിലയുടെ കുറവുണ്ടായി . അതേസമയം സ്പോട്ട് ഗോൾഡ് വില ഔണ്‍സിന് 2,021 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

OTHER SECTIONS