സ്വർണം ഗ്രാമിന് 25 രൂപ കൂടി, ഒരു പവന് 35,000 രൂപയായി

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,286 ആയി.

author-image
Preethi Pippi
New Update
സ്വർണം ഗ്രാമിന് 25 രൂപ കൂടി, ഒരു പവന് 35,000 രൂപയായി

മുംബൈ: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 35,000 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4375 ലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ മൂന്ന് ദിവസം സ്ഥിരത പ്രകടിപ്പിച്ചതിന് ശേഷമാണ് വില കൂടുന്നത്.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1758.60 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,286 ആയി. ഡോളര്‍ കരുത്താര്‍ജിച്ചതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 0.2 ശതമാനം താഴ്ച രേഖപ്പെടുത്തിയിരുന്നു.

kerala gold high