സ്വർണവില സർവകാല റെക്കോർഡിലേക്ക് പവന് 36,320 രൂപയായി

By online desk .08 07 2020

imran-azharതിരുവനന്തപുരം : സ്വർണവില വീണ്ടും ചരിത്രം തിരുത്തി പവന് 36,320 രൂപയായി. പവന്റെ വിലയില്‍ ബുധനാഴ്ച 200 രൂപയാണ് കൂടിയത്. ഗ്രാമിന് 25 രൂപകൂടി 4,540 രൂപയുമായി. ഒരു പവന് മുകളിൽ 200 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പണിക്കൂലി അടക്കം ഒരു പവൻ സ്വർണത്തിന് 40,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

 

ഇതോടെ ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ പവന് 36,160 രൂപയെന്ന റെക്കോഡ് വിലയാണ് ഇന്ന് മറികടന്നത്.ആഗോളവിപണിയിൽ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനി തങ്കത്തിന് 1,793.60 ഡോളറാണ് വില.


കോവിഡ് വ്യാപനം സ്വർണവിപണിയിൽ പ്രതിഫലിക്കുന്നതിനാലാണ് ആഗോളവിപണിയിൽ സ്വർണവില വില കൂടുന്നത്. അത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു അതേസമയം പ്രതിസന്ധിഘട്ടത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡും കൂടിയിട്ടുണ്ട്

 

OTHER SECTIONS