സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ചൊവാഴ്ച പവന്റെ വില 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ താഴ്ന്ന് 4460 രൂപയുമായി. കഴിഞ്ഞ ദിവസം 35,840 രൂപയായിരുന്നു പവന്റെ വില. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് നേരിയതോതിൽ കുറഞ്ഞ് 47,450 രൂപയായി.

author-image
sisira
New Update
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ചൊവാഴ്ച പവന്റെ വില 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ താഴ്ന്ന് 4460 രൂപയുമായി. കഴിഞ്ഞ ദിവസം 35,840 രൂപയായിരുന്നു പവന്റെ വില.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് നേരിയതോതിൽ കുറഞ്ഞ് 47,450 രൂപയായി.

വെള്ളിയുടെ വിലയിലും സമാനമായ വിലയിടിവുണ്ടായി. കിലോഗ്രാമിന് 66,970 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയിൽ വിലയിൽ വ്യത്യാസമില്ലാതിരുന്നതാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസ് ഫെഡറൽ റിസർവ് യോഗതീരുമാനത്തിന് കാത്തിരിക്കുകയാണ് നിക്ഷേപകർ.

gold rate