സ്വർണ്ണവില കൂടി : പവന് 280 രൂപ കൂടി : വില 3396

By അനിൽ പയ്യമ്പള്ളി.03 03 2021

imran-azhar

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം റെക്കോഡ് തകർച്ചനേരിട്ടെങ്കിലും ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തി. 4245 രൂപയാണ് ഗ്രാമിന്റെ വില.

യുഎസിൽ ട്രഷറി നിക്ഷേപത്തിലെ ആദായം ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ ആഗോള വിപണിയിൽ സ്വർണവില സമ്മർദത്തിലാണ്. സ്പോട് ഗോൾഡ് വില ഔൺസിന് 1,734.16 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയിലെ വിലയിടിവ് ദേശീയ വിപണിയിലും പ്രതിഫലിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 45,500 രൂപയിലെത്തി. 69,216 രൂപയാണ് ഒരുകിലോഗ്രാം വെള്ളിയുടെ വില.

OTHER SECTIONS