ഗൂഗിള്‍ പിക്സല്‍ 2, പിക്സല്‍ 2 എക്സ് എല്‍ ഫോണുകള്‍ അവതരിപ്പിച്ചു

By praveen prasannan.05 Oct, 2017

imran-azhar

ന്യൂയോര്‍ക്ക്: ഗൂഗിള്‍ പിക്സല്‍ 2, പിക്സല്‍ എക്സ് എല്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലിറക്കി.ക്യാമറ വിഭാഗത്തില്‍ കൂടുതല്‍ മികച്ച നിലവാരം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് തൃപ്തി നല്‍കുന്നതിനായി കൂടുതല്‍ ശക്തമായ സംവിധാനങ്ങളുള്ള സോഫ്റ്റ്വെയര്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

3.5 എം എം ഹെഡ് ഫോണ്‍ ജാക്ക് ഉണ്ട്രാവില്ല. പകരം യു എസ് ബി ടൈപ്പ്~സി ചാര്‍ജ് ചെയ്യാനും സംഗീതം കേള്‍ക്കാനും ഉപയോഗിക്കാം.

ഇന്ത്യയില്‍ പിക്സല്‍ 2 വിന്‍റെ വില 64 ജി ബി ക്ക് 61000 രൂപയായിരിക്കും. 128 ജി ബിക്ക് 70000 രൂപയും. പിക്സല്‍ 2 എക്സ് എല്‍ വില 64 ജി ബിക്ക് 73000 രൂപൌം 128 ജി ബിക്ക് 82000 രൂപയുമായിരിക്കും.

ഇന്ത്യയില്‍ ആയിരം വില്‍പന കേന്ദ്രങ്ങളിലൂടെ ഫോണ്‍ ലഭിക്കും. ഫ്ളിപ്കാര്‍ട്ട് വഴി ഓണ്‍ലയനായും ലഭിക്കും. ഇന്ത്യയില്‍ ഒക്ടോബര്‍ 26 മുതല്‍ ഓര്‍ഡര്‍ സ്വീകരിച്ച് തുടങ്ങും. പിക്സല്‍ 2 നവംബര്‍ ഒന്ന് മുതലും പിക്സല്‍ 2 എക്സ് എല്‍ നവംബര്‍ 15 മുതലും വില്‍പന ആരംഭിക്കും.

OTHER SECTIONS