ജിഎസ്ടിയി നിലവിലുള്ള സ്ലാബുകളുടെ എണ്ണംകുറച്ചേക്കും;വിലയില്‍ ഏറ്റക്കുറച്ചിലിന് സാധ്യത

By Web Desk.19 02 2021

imran-azhar

 

 

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയില്‍ നിലവിലുള്ള സ്ലാബുകളുടെ എണ്ണംകുറച്ചേക്കും. 12ശതമാനം, 18ശതമാനം നികുതികള്‍ ഒരൊറ്റ സ്ലാബില്‍ ലയിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.

 

അഞ്ചാംധനകാര്യ കമ്മീഷന്റെയും ചില സംസ്ഥാനങ്ങളുടെയും ആവശ്യംപരിഗണിച്ചാണിത്. മാര്‍ച്ചില്‍ചേരുന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.

 

നിലവില്‍ 5ശതമാനം, 12ശതമാനം, 18ശതമാനം, 28ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളാണ് ജിഎസ്ടിയില്‍ ഉള്ളത്. ഇതുകൂടാതെ വിവിധ സെസുകളും ഈടാക്കുന്നുണ്ട്.

 

സ്ലാബുകളുടെ എണ്ണംകുറയ്ക്കുന്നതിന്റെഭാഗമായി 12ശതമാനത്തിനും 18ശതമാനത്തിനും ഇടയ്ക്കുള്ള നിരക്കായിരിക്കും നശ്ചിയിക്കുക. അതോടെ നിലവില്‍ 12ശതമാനം സ്ലാബിലുള്ള ചരക്കുകളുടെ നികുതിയില്‍ വര്‍ധനവുണ്ടാകും. അതേസമയം 18ശതമാനം നികുതിയീടാക്കുന്ന ഉത്പന്നങ്ങളുടെ നിരക്കില്‍ കുറവുണ്ടാകുകയുംചെയ്യും.

 

നെയ്യ്, വെണ്ണ, ചീസ്, കണ്ണട തുടങ്ങിയവയുടെ വിലവര്‍ധിച്ചേക്കും. സോപ്പ്, അടുക്കള ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ വിലകുറയുകയുംചെയ്യും. എന്നാല്‍ ഇനംതിരിച്ചുള്ള നികുതിനിരക്ക് സംബന്ധിച്ച് അന്തിമതീരുമാനം പ്രത്യേക സമതിയുടെ അനുമതിയോടെമാത്രമെ ഉണ്ടാകൂ

 

OTHER SECTIONS