എച്ച്ഡിഎഫ്‌സി ബാങ്ക് മോസ്റ്റ് ഹോണേര്‍ഡ് കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ടു

By online desk.13 09 2019

imran-azhar

 

കൊച്ചി : ഏഷ്യയിലെ (ജപ്പാന്‍ ഒഴികെ) മോസ്റ്റ് ഹോണേര്‍ഡ് കമ്പനിയായി എച്ച്ഡിഎഫ്‌സി ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ ഇന്‍വെസ്റ്റര്‍ എന്ന മാഗസിനാണ് റാങ്കിംഗ് നിശ്ചയിച്ചത്.

 

ബെസ്റ്റ് സിഇഒ, ബെസ്റ്റ് സിഎഫ്ഒ, ബെസ്റ്റ് എച്ച്ആര്‍ പ്രൊഫഷണല്‍, ബെസ്റ്റ് എച്ച്ആര്‍ കമ്പനി എന്നിങ്ങനെയുള്ള നാല് വിഭാഗങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എച്ച്ഡിഎഫ്‌സി്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മോസ്റ്റ് ഹോണേര്‍ഡ് കമ്പനിയെന്ന അവാര്‍ഡ് ലഭിച്ചത്. 18 സെക്റ്ററുകളില്‍ നിന്നായി 1611 നാമനിര്‍ദ്ദേശങ്ങളായിരുന്നു പുരസ്‌കാരത്തിന് ലഭിച്ചത്.

OTHER SECTIONS