എച്ച്ഡിഎഫ്‌സി ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഇനി പ്രത്യേകം ചാര്‍ജ് നല്‍കണം

എച്ച്ഡിഎഫ്‌സി ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഇനി പ്രത്യേകം ചാര്‍ജ് നല്‍കണം. പ്രതിമാസം അനുവദിച്ചിട്ടുള്ള നാല് ഇടപാടുകള്‍ കഴിഞ്ഞാല്‍ ഓരോ തവണ പണം നിക്ഷേപിക്കുന്നതിനും 150 രൂപ വീതം നല്‍കണം. സേവന നികുതിയും സെസും ഇതിന് പുറമെവരും.

author-image
Greeshma G Nair
New Update
എച്ച്ഡിഎഫ്‌സി ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഇനി പ്രത്യേകം ചാര്‍ജ് നല്‍കണം

കോഴിക്കോട്: എച്ച്ഡിഎഫ്‌സി ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഇനി പ്രത്യേകം ചാര്‍ജ് നല്‍കണം. പ്രതിമാസം അനുവദിച്ചിട്ടുള്ള നാല് ഇടപാടുകള്‍ കഴിഞ്ഞാല്‍ ഓരോ തവണ പണം നിക്ഷേപിക്കുന്നതിനും 150 രൂപ വീതം നല്‍കണം. സേവന നികുതിയും സെസും ഇതിന് പുറമെവരും.

സൗജന്യ പരിധിക്കു പുറത്തു നടത്തുന്ന ഇടപാടിന് പണത്തിന്റെ മൂല്യത്തിനനുസരിച്ചും ചാര്‍ജ് ഈടാക്കും. ഹോം ബ്രാഞ്ച് വഴി പ്രതിമാസം രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്താല്‍ ഓരോ ആയിരം രൂപയ്ക്കും അഞ്ച് രൂപ വീതം ഈടാക്കും. അപ്പോഴും മിനിമം ചാര്‍ജായ 150 രൂപ വീതം നല്‍കണം.

 

അക്കൗണ്ടില്ലാത്ത ശാഖ വഴിയാണ് ഇടപാടെങ്കില്‍ പ്രതിദിനം 25,000 രൂപ വരെ സൗജന്യമാണ്. അതില്‍ കൂടുതല്‍ നടത്തുന്ന ഓരോ ഇടപാടിനും 1000 രൂപയ്ക്കും അഞ്ചു രൂപ വീതമോ അല്ലെങ്കില്‍ മിനിമം 150 രൂപയോ നല്‍കേണ്ടി വരും.

മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പ്രതിദിനം 25,000 രൂപ വരെ കൈമാറാം. അതിന് മുകളില്‍ 150 രൂപയാണ് നിരക്ക് ഈടാക്കുക. ഇടപാടുകള്‍ക്കുള്ള നിരക്കുകളില്‍ 15 ശതമാനം സര്‍വ്വീസ് ടാക്‌സും ഉപഭോക്താവ് നല്‍കേണ്ടി വരും. മാര്‍ച്ച് ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചുകൊണ്ട് ബാങ്ക് അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചു തുടങ്ങി.

hdfc bank