ഹൈലൈറ്റ് ഒളിമ്പസ്; ഹൈലൈറ്റ് ബില്‍ഡേഴ്‌സിന്റെ പുതിയ പ്രൊജക്ട്

ഹൈലൈറ്റ് ബില്‍ഡേഴ്‌സ് പുതിയ പ്രീമിയം റസിഡന്‍ഷ്യല്‍ പ്രൊജക്ടായ ഹൈലൈറ്റ് ഒളിമ്പസ് പ്രഖ്യാപിച്ചു. 12,70,000 സ്‌ക്വയര്‍ ഫീറ്റ് ഉള്ള ഹൈലൈറ്റ് ഒളിമ്പസ് കോഴിക്കോട്ടെ ഏറ്റവും മികച്ച അത്യാധുനിക ആഡംബര നിര്‍മ്മിതിയാണ്.

author-image
Web Desk
New Update
ഹൈലൈറ്റ് ഒളിമ്പസ്; ഹൈലൈറ്റ് ബില്‍ഡേഴ്‌സിന്റെ പുതിയ പ്രൊജക്ട്

കോഴിക്കോട്: ഹൈലൈറ്റ് ബില്‍ഡേഴ്‌സ് പുതിയ പ്രീമിയം റസിഡന്‍ഷ്യല്‍ പ്രൊജക്ടായ ഹൈലൈറ്റ് ഒളിമ്പസ് പ്രഖ്യാപിച്ചു. 12,70,000 സ്‌ക്വയര്‍ ഫീറ്റ് ഉള്ള ഹൈലൈറ്റ് ഒളിമ്പസ് കോഴിക്കോട്ടെ ഏറ്റവും മികച്ച അത്യാധുനിക ആഡംബര നിര്‍മ്മിതിയാണ്.

33 നിലകളിലായി പണിയുന്ന ഈ കെട്ടിട സമുച്ചയത്തിന്റെ ടെറസില്‍ 40,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ വിനോദങ്ങള്‍ക്കായുളള ഇടം കൂടിയുണ്ട്. മറ്റു ഹൈലൈറ്റ് നിര്‍മ്മിതികളെ പോലെ താമസക്കാരുടെ സുഖ സൗകര്യങ്ങളാണ് പ്രധാനമായും ഇവിടെയും ലക്ഷ്യംവയ്ക്കുന്നത്. താമസക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നൂറിലധികം വിവിധ സൗകര്യങ്ങളില്‍ പൊതു സൗകര്യങ്ങളായ സ്വിമ്മിങ്ങ് പൂളുകള്‍, ജിം, കുട്ടികള്‍ക്കുളള കളിസ്ഥലങ്ങള്‍, എന്നിവയ്ക്കു പുറമെ കൊ-വര്‍ക്കിങ്ങ് സ്‌പേസുകള്‍, സൂമ്പ ഹാള്‍, സ്‌ക്വാഷ് കോര്‍ട്ട്്, ഓപ്പണ്‍ എയര്‍ ലോഞ്ചുകള്‍, ഗസ്റ്റ് സ്യുട്‌സ്, റൂഫ്ടോപ് ഒബ്‌സര്‍വേറ്ററി, പ്രൈവറ്റ് തിയറ്റര്‍, ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഹൈലൈറ്റ് ഒളിമ്പസ്, ഹൈലൈറ്റ് മാളും ഹൈലൈറ്റ് ബിസിനസ് പാര്‍ക്കും ഉള്‍പ്പെടെ നിരവധി റെസിഡന്‍ഷ്യല്‍ ടവറുകളും ഉള്‍ക്കൊളളുന്ന ഹൈലൈറ്റ് സിറ്റിക്കകത്ത് തയൊണ് സ്ഥിതി ചെയ്യുന്നത്.

ഒറ്റ ടവറില്‍ തന്നെ 526 അപ്പാര്‍ട്‌മെന്റുകള്‍ ഉള്‍ക്കൊള്ളുന്ന ഹൈലൈറ്റ് ഒളിമ്പസ് കോഴിക്കോട്ടെ ഹൈലൈറ്റ് സിറ്റിയില്‍ ഒരുക്കുന്നതിലൂടെ റസിഡന്‍ഷ്യല്‍ മേഖലയിലെ കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് ഒരു പുതിയ വഴിതുറന്നു നല്‍കുകയാണ് ഹൈലൈറ്റ് ബില്‍ഡേഴ്‌സ്.

കേരളത്തിലെ പ്രമുഖ ബില്‍ഡറായ ഹൈലൈറ്റ് റെസിഡന്‍ഷ്യലും കൊമേഴ്ഷ്യലുമായ കെട്ടിട നിര്‍മ്മിതികളില്‍ കഴിവ് തെളിയിച്ചവരാണ്. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ പോലും ആറു പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിനെ കുറിച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍ സംസാരിച്ചു. ഹൈലൈറ്റ് അഥീന, ഹൈലൈറ്റ് ഫ്‌ളോറിന, ഹൈലൈറ്റ് സൈറിന്‍, ഹൈലൈറ്റ് പെട്രാസ്, ഹൈലൈറ്റ് ഏഥന്‍സ് എന്നീ റെസിഡന്‍ഷ്യല്‍ പ്രൊജക്ടുകളും ചെമ്മാട് ഷോപ്പിങ്ങ് മാളായ ഹൈലൈറ്റ് കണ്‍ട്രിസൈഡും ഇതില്‍പ്പെടും. ഹൈലൈറ്റ് ഒളിമ്പസ് ഇവയില്‍ ഏഴാമത്തെതാണ്.

2003 മുതല്‍ രണ്ട് ദശാബ്ദത്തിലേറെയായി ഷോപ്പിങ്ങ് മാളുകളും ഗാര്‍ഹിക സൗകര്യങ്ങളും ഓഫീസ് സ്‌പേസുകളും നിര്‍മ്മിക്കുന്ന ഹൈലൈറ്റ് ബില്‍ഡേഴ്‌സ് ഗുണമേന്‍മക്കും നവീന ആശയങ്ങള്‍ക്കുമുള്ള അവസാന വാക്കായി മാറിയിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് എക്‌സ്പീരിയന്‍സ് കേരളമുടനീളം എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി, വലിയ സിറ്റികളില്‍ ഹൈലൈറ്റ് മാള്‍ എന്ന പേരിലും, ചെറിയ സിറ്റികളില്‍ ഹൈലൈറ്റ് സെന്റര്‍ എന്ന പേരിലും, ചെറിയ ടൗണുകളില്‍ ഹൈലൈറ്റ് കണ്‍ട്രിസൈഡ് എന്ന പേരിലും മാളുകള്‍ നിര്‍മ്മിക്കാന്‍ ഹൈലൈറ്റ് ബില്‍ഡേഴ്സ് തീരുമാനിച്ചതായും സുലൈമാന്‍ അറിയിച്ചു.

പുതുതായി പ്രഖ്യാപിച്ച പത്തു പ്രൊജക്ടുകളില്‍ തൃശ്ശൂര്‍ ഹൈലൈറ്റ് മാള്‍ ആയിരിക്കും ആദ്യത്തേത്. തൃശ്ശൂര്‍ ഹൈലൈറ്റ് മാള്‍ 2023 പകുതിയോടെ ഉദ്ഘാടനത്തിന് തയ്യാറാകും.

ചടങ്ങില്‍ ഹൈലൈറ്റ് ബില്‍ഡേഴ്‌സിന്റെ സി.ഇ.ഒ. ഫസീം സ്വാഗതമാശംസിച്ചു. അബ്ദുള്‍ ലത്തീഫ് (ഡയറക്ടര്‍, ഹൈലൈറ്റ് ബില്‍ഡേഴ്സ്) നന്ദി രേഖപ്പെടുത്തി. ജോ ഫ്രാന്‍സിസ് (പ്രൊജക്റ്റ് ഹെഡ് ), മുനീര്‍ യു.കെ (സെയില്‍സ് ഹെഡ്) എന്നിവര്‍ പങ്കെടുത്തു.

 

business kozhikod