ഭവനവായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു

By BINDU PP .10 Apr, 2018

imran-azhar

 


ഭവനവായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. 30 ലക്ഷത്തിനുമുകളിലുള്ള ലോണിന് 20 ബേസിസ് പോയിന്റ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇത് ശ്രദ്ധിക്കൂ ....

30 ലക്ഷത്തിന് താഴെ

30 ലക്ഷത്തിന് താഴെയുള്ള വായ്പകള്‍ക്ക് അഞ്ച് ബേസിസ് പോയിന്റാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. വായ്പയെടുക്കുന്ന സ്ത്രീകള്‍ക്ക് പലിശ നിരക്കില്‍ കോര്‍പറേഷന്‍ അഞ്ചു ശതമാനം കിഴിവ് നല്‍കുന്നുണ്ട്.

2013ന് ശേഷം

2013 ഡിസംബറിനു ശേഷം ആദ്യമായാണ് കോര്‍പ്പറേഷന്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.

പലിശ നിരക്ക് ഇങ്ങനെ

30 ലക്ഷം രൂപയ്ക്കും 75 ലക്ഷം രൂപയ്ക്കുമിടയിലുള്ള വായ്പ പലിശ നിരക്ക് 8.40 ശതമാനത്തില്‍ നിന്ന് 8.60 ശതമാനമായായിരിക്കും ഉയരുന്നത്. 75 ലക്ഷത്തിനു മുകളിലുള്ള വായ്പകളുടെ നിരക്ക് 8.50 ശതമാനത്തില്‍ നിന്ന് 8.70 ശതമാനമായും വര്‍ദ്ധിച്ചു. 30 ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശ 8.40 ശതമാനത്തില്‍ നിന്ന് 8.45 ശതമാനമായും കൂടി.

 

OTHER SECTIONS