പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടും; 6,000 തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കാൻ തയ്യാറായി ഹ്യൂലറ്റ് പാക്കാർഡ് കമ്പനി

മൂന്ന് വർഷത്തിനുള്ളിൽ 6,000 തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കാൻ തയ്യാറായി ഹ്യൂലറ്റ്-പാക്കാർഡ് കമ്പനി.ചെലവ് ചുരുക്കലിന്റെ ഭാഗമായി 10 ശതമാനം ജീവനക്കാരെ കമ്പനി ഉടനെ പിരിച്ചുവിട്ടേക്കും

author-image
Lekshmi
New Update
പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടും; 6,000 തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കാൻ തയ്യാറായി ഹ്യൂലറ്റ് പാക്കാർഡ് കമ്പനി

ബെംഗളൂരു: മൂന്ന് വർഷത്തിനുള്ളിൽ 6,000 തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കാൻ തയ്യാറായി ഹ്യൂലറ്റ്-പാക്കാർഡ് കമ്പനി.ചെലവ് ചുരുക്കലിന്റെ ഭാഗമായി 10 ശതമാനം ജീവനക്കാരെ കമ്പനി ഉടനെ പിരിച്ചുവിട്ടേക്കും.ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന പേഴ്‌സണൽ കംപ്യൂട്ടർ വിപണിയിലെ തുടർച്ചയായ ഇടിവ് എച്ച്‌പിയുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്.ചെലവ് നിയന്ത്രിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എച്ച്പിയുടെ മൊത്തം വരുന്ന 61000 ജീവനക്കാരിൽ നിന്നും 10 ശതമാനം പേരെയാണ് കമ്പനി പുറത്താക്കും എന്ന് എച്ച്‌പിയുടെ സിഇഒ എൻറിക് ലോറസ് പറഞ്ഞു.

കമ്പനിയുടെ പുനർനിർമ്മാണച്ചെലവ് ഏകദേശം ഒരു ബില്യൺ ഡോളറാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലോറസ് പറഞ്ഞു.വെല്ലുവിളി നിറഞ്ഞ വിപണി അന്തരീക്ഷമാണ് കമ്പനി നേരിടുന്നത് എന്നും ഈ സാമ്പത്തിക വർഷത്തിൽ കമ്പ്യൂട്ടർ വിൽപ്പനയിൽ 10 ശതമാനം കുറവ് ഉണ്ടായേക്കും എന്നും ലോറസ് പറഞ്ഞു.കനിയുടെ വരുമാനത്തിൽ മൂന്നാം പാദത്തിൽ ഏകദേശം 20 ശതമാനം ഇടിവുണ്ടായി.1990-കളുടെ മധ്യത്തിൽ ഗാർട്ട്നർ ഇൻക് ഡാറ്റ ട്രാക്ക് ചെയ്യാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.

പേർസണൽ കംപ്യുട്ടറുകളുടെ വില്പനയിലൂടെയാണ് വരുമാനത്തിന്റെ 50 ശതമാനവും കമ്പനി കണ്ടെത്തുന്നത്.ആഗോള വിപണി സാഹചര്യം മോശമായതിനാൽ പ്രധാന ഐടി കമ്പനികൾ തങ്ങളുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുകയാണ്. മെറ്റയും ആമസോണും ഏകദേശം 10,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി.

hp inc jobs