സ്വപ്‌നം കാണാം, അതിരുകളില്ലാതെ; ഹര്‍ഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമം ഡിസംബര്‍ 15 ന്

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഹര്‍ഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമം ഡിസംബര്‍ 15,16 തീയതികളില്‍ കോവളത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍, നിക്ഷേപകര്‍, മാധ്യമപ്രതിനിധികള്‍, ഉപഭോക്താക്കള്‍, മെന്റര്‍മാര്‍ തുടങ്ങി മൂവായിരത്തോളം പേര്‍ പങ്കെടുക്കും.

author-image
Web Desk
New Update
സ്വപ്‌നം കാണാം, അതിരുകളില്ലാതെ; ഹര്‍ഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമം ഡിസംബര്‍ 15 ന്

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഹര്‍ഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമം ഡിസംബര്‍ 15,16 തീയതികളില്‍ കോവളത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍, നിക്ഷേപകര്‍, മാധ്യമപ്രതിനിധികള്‍, ഉപഭോക്താക്കള്‍, മെന്റര്‍മാര്‍ തുടങ്ങി മൂവായിരത്തോളം പേര്‍ പങ്കെടുക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാങ്കേതിക-വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരം ഹര്‍ഡില്‍ ഗ്ലോബലിലുണ്ടാകും. നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപം നടത്താനുമുള്ള അവസരവും ഇതിലൂടെ ലഭിക്കും. അക്കാദമിക് വിദഗ്ധരും സംരംഭകരും ആശയവിനിമയം മെച്ചപ്പെടുത്തലും സമ്മേളനം ലക്ഷ്യമിടുന്നു.

ഡോ. ശശി തരൂര്‍, കെഎസ് യുഎം സിഇഒ അനൂപ് അംബിക, ഇന്ത്യയിലെ സ്വിസ് നെക്‌സിന്റെ സിഇഒയും സ്വിറ്റ്‌സര്‍ലന്‍ഡ് കോണ്‍സല്‍ ജനറലുമായ ജോനാസ് ബ്രണ്‍ഷ് വിഗ്, മല്‍പാനി വെഞ്ചേഴ്‌സ് സ്ഥാപകന്‍ ഡോ. അനിരുദ്ധ മല്‍പാനി, യൂണികോണ്‍ ഇന്ത്യ വെഞ്ചേഴ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി തുടങ്ങി നിരവധി പേര്‍ പ്രഭാഷകരായി എത്തും.

എഡ്യുടെക്, ഓഗ്മെന്റല്‍ റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്‌പേസ് ടെക്, ഹെല്‍ത്ത് ടെക്, ബ്ലോക്ക് ചെയിന്‍, ഐഒടി, ഇ-ഗവേണന്‍സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ മേഖലകളിലെ സംരംഭകര്‍ക്ക് ഹര്‍ഡില്‍ ഗ്ലോബലില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: https://huddleglobal.co.in

kerala kerala startup mission huddle global