ഇന്ത്യൻ രൂപ ഉപയോഗിച്ച് കയറ്റുമതി; വോസ്‌ട്രോ അക്കൗണ്ട് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

ഇന്ത്യൻ രൂപയിൽ വിദേശവ്യാപാരം സുഗമമാക്കുന്നതിന് വോസ്‌ട്രോ അക്കൗണ്ടുമായി ഐസിഐസിഐ ബാങ്ക്.

author-image
Lekshmi
New Update
ഇന്ത്യൻ രൂപ ഉപയോഗിച്ച് കയറ്റുമതി; വോസ്‌ട്രോ അക്കൗണ്ട് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

ഇന്ത്യൻ രൂപയിൽ വിദേശവ്യാപാരം സുഗമമാക്കുന്നതിന് വോസ്‌ട്രോ അക്കൗണ്ടുമായി ഐസിഐസിഐ ബാങ്ക്.ഇന്ത്യൻ രൂപ ഉപയോഗിച്ച് കയറ്റുമതി ഇറക്കുമതി ഇടപാടുകൾ നടത്താൻ കഴിയും.വിദേശ കറൻസികളുടെ ഉപയോഗം കുറയ്ക്കാനും വഴിയൊരുക്കുന്ന പദ്ധതിയാണിത്.

ഇൻവോയ്‌സിംഗ്, പേയ്‌മെന്റ്, സെറ്റിൽമെന്റ് എന്നിവയ്ക്കായി രൂപ ഉപയോഗിക്കാമെന്നതിനാൽ, വിദേശ കറൻസി ഉപയോഗിക്കുമ്പോഴുള്ള റിസ്‌കും കുറയ്ക്കാം.വ്യാപാര ഇടപാടുകൾ സുഗമമാക്കുന്നതിന് ഇന്ത്യയിലെ അംഗീകൃത ഡീലർ ബാങ്കുകൾക്ക് വിദേശത്തുള്ള കറസ്‌പോണ്ടന്റ് ബാങ്കിന്റെ വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാനാകും.

യുഎസ്എ, കാനഡ, യുഎഇ, സൗദി അറേബ്യ, യുകെ, ജർമ്മനി, മലേഷ്യ എന്നിവയുൾപ്പെടെ 29 രാജ്യങ്ങളിലെ കറസ്പോണ്ടന്റ് ബാങ്കുകളുടെ നൂറിലധികം വോസ്ട്രോ അക്കൗണ്ടുകൾ ഐസിഐസിഐ ബാങ്കിനുണ്ട്.

കേന്ദ്രസർക്കാറിന്ററെയും, റിസർവ് ബാങ്കിന്റെയും വിദേശ വ്യാപാരം വർധിപ്പിക്കാനുള്ള നീക്കത്തിന് പിന്തുണയുമായി, ഐസിഐസിഐ ബാങ്ക് ഇന്ത്യൻ കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും റുപീ വോസ്‌ട്രോ അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നതായി ഐസിഐസിഐ ബാങ്ക് ലാർജ് ക്ലയന്റ്്സ് ഗ്രൂപ്പ് മേധാവിസുമിത് സംഗായ് പറഞ്ഞു.

icici bank vostro accounts