പൊതുമേഖല ബാങ്കുകളുടെ ലാഭത്തില്‍ വര്‍ധനവ്

പലിശ വര്‍ധനയില്‍ പൊതുമേഖല ബാങ്കുകളുടെ ലാഭത്തില്‍ വന്‍ കുതിപ്പ് തുടരുന്നു. 2023 ഏപ്രില്‍- ഡിസംബര്‍ കാലയളവില്‍ 12 പൊതുമേഖല ബാങ്കുകള്‍ ചേര്‍ന്ന് സ്വന്തമാക്കിയത് 98,355 കോടി രൂപയുടെ അറ്റാദായമാണ്. മുന്‍വര്‍ഷം ഇത് 73,341 കോടി രൂപയായിരുന്നു.

author-image
anu
New Update
പൊതുമേഖല ബാങ്കുകളുടെ ലാഭത്തില്‍ വര്‍ധനവ്

 

മുംബൈ: പലിശ വര്‍ധനയില്‍ പൊതുമേഖല ബാങ്കുകളുടെ ലാഭത്തില്‍ വന്‍ കുതിപ്പ് തുടരുന്നു. 2023 ഏപ്രില്‍- ഡിസംബര്‍ കാലയളവില്‍ 12 പൊതുമേഖല ബാങ്കുകള്‍ ചേര്‍ന്ന് സ്വന്തമാക്കിയത് 98,355 കോടി രൂപയുടെ അറ്റാദായമാണ്. മുന്‍വര്‍ഷം ഇത് 73,341 കോടി രൂപയായിരുന്നു. 34 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഇതില്‍ 41 ശതമാനവും എസ്ബിഐയുടേതാണ്. എസ്ബിഐയുടെ ലാഭം 40,378 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 33,538 കോടി രൂപയായിരുന്നു. 20 ശതമാനമാണ് വര്‍ധനവ്.

മൂന്ന് ബാങ്കുകളാണ് 10,000 കോടി രൂപയ്ക്കു മപകളില്‍ ലാഭം നേടിയിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ(12,902 കോടി രൂപ), കനറാ ബാങ്ക്(10,797 കോടി രൂപ), യൂണിയന്‍ ബാങ്ക്(10,338 കോടി രൂപ). യൂണിയന്‍ ബാങ്കിന് മുന്‍വര്‍ഷത്തേക്കാള്‍ 82 ശതമാനമാണ് ലാഭ വര്‍ധന. ഏറ്റവും വലിയ ലാഭ വര്‍ധനവുണ്ടായത് പഞ്ചാബ് നാഷണല്‍ ബാങ്കിനാണ്- 287 ശതമാനം. മുന്‍വര്‍ഷത്തെ 1,349 കോടി രൂപയില്‍ നിന്ന് 5,234 കോടി രൂപയാണ് വര്‍ധന.

2022-23 സാമ്പത്തിക വര്‍ഷം ആകെ 1,04,649 കോടി രൂപയും 2021-22 സാമ്പത്തിക വര്‍ഷം 66,540 കോടി രൂപയുമായിരുന്നു പൊതുമേഖല ബാങ്കുകളുടെ അറ്റാദായം. നടപ്പുസാമ്പത്തിക വര്‍ഷം 1.25 ലക്ഷം കോടി കടക്കാനുള്ള സാധ്യത ശക്തമാണ്.

2023-24 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 34,416 കോടി രൂപയും ജൂലൈ-സെപ്തംബര്‍ കാലത്ത് 33,643 കോടി രൂപയുമാണ് പൊതുമേഖല ബാങ്കുകള്‍ ലാഭമായി നേടിയത്.

bank Latest News Business News