/kalakaumudi/media/post_banners/0eecdf4cb764d55922cc4037fc4bf4989e1e5dbd7d24de95c7f1269c8b2d6970.png)
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനം 'വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ'വിന്റെ കണ്ടെത്തലനുസരിച്ച് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി. യുകെയെയും ഫ്രാൻസിനെയും പിന്നിലാക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. 2019 -ല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 2.94 ലക്ഷം കോടി ഡോളർ രേഖപ്പെടുത്തി. വാങ്ങല്‍ ശേഷി തുല്യതപ്പെടുത്തിയാല്‍ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി) ഇന്ത്യയുടെ ജിഡിപി 10.51 ലക്ഷം കോടി ഡോളറിലേക്കെത്തും ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന വരുമാനമാണിത്. നിലവില്‍ ഇന്ത്യയുടെ സേവന മേഖല അതിവേഗം വളരുകയാണ്. 2.83 ലക്ഷം കോടി ഡോളറാണ് യുകെയുടെ സമ്പദ് വ്യവസ്ഥ. ഫ്രാന്‍സിന്റേത് 2.71 ലക്ഷം കോടിയും. 2,170 ഡോളര്‍ മാത്രമാണ് ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി.