ഇന്ത്യ-ചൈന വ്യോമപാത; ചൈനയുടെ അപേക്ഷ തള്ളി ഇന്ത്യ

ഇന്ത്യ-ചൈന വ്യോമപാതയില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള ചൈനീസ് അധികൃതരുടെ നീക്കം ഇന്ത്യന്‍ വ്യോമയാന

author-image
Kavitha J
New Update
ഇന്ത്യ-ചൈന വ്യോമപാത; ചൈനയുടെ അപേക്ഷ തള്ളി ഇന്ത്യ

ഇന്ത്യ-ചൈന വ്യോമപാതയില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള ചൈനീസ് അധികൃതരുടെ നീക്കം ഇന്ത്യന്‍ വ്യോമയാന അധികൃതര്‍ തള്ളി. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനത്തിനിടെ ഇന്ത്യ ചൈന വ്യോമപാതയില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള അനുമതി ചൈനീസ് അധികൃതര്‍ ഇന്ത്യയോട് ചോദിച്ചിരുന്നു.

ഈ അവസരത്തിലാണ് ജെറ്റ് ഐര്‍വേസ്, എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനകമ്പനികള്‍ സമ്മര്‍ദ്ദം ചെലുത്തി ഈ പദ്ധതി തള്ളിയത്. ഇന്ത്യ-ചൈന റൂട്ടില്‍ തങ്ങള്‍ക്കു പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതി ഉണ്ടെന്ന് കാണിച്ചാണ് ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

india-china airway