ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. 0.4 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

author-image
online desk
New Update
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. 0.4 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 71.35 എന്ന താഴ്ന്ന നിരക്കിലാണ് വ്യാപാരം അവസാനിച്ചത്. ഇന്ത്യന്‍ ഓഹരി വിപണിയിലും വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈ ഓഹരി സൂചിക വ്യാപാരം അവസാനിച്ചപ്പോള്‍ 623.75 പോയിന്‍റ് ഇടിഞ്ഞ് (1.66 ശതമാനം) 36,958.16 ല്‍ എത്തി. അതേസമയം ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 183.80 പോയിന്‍റ് താഴ്ന്ന് 10,925.85 ല്‍ വ്യാപാരം അവസാനിച്ചു.

യുഎസ്- ചൈന വ്യാപാര യുദ്ധവും രൂപയുടെ മൂല്യത്തകര്‍ച്ചയും ഹോങ്കോങില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുമാണ് ഇന്ത്യന്‍ ഓഹരി വിപണിയെ വന്‍ ഇടിവിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ് ആറ് മാസത്തിനിടയില്‍ ഡോളറിനെതിരെ രൂപയുടെ ഏറ്റവും താഴ്ന്ന മൂല്യമാണിത്.

indian stock market