തുച്ഛമായ നിരക്കിൽ രാജ്യം മുഴുവൻ കറങ്ങാം

സമ്മർ സ്പെഷ്യൽ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വളരെ കുറഞ്ഞ നിരക്കിൽ വെറും 889 രൂപ അടിസ്ഥാന നിരക്കില്‍ ആഭ്യന്തര യാത്രകള്‍ നടത്താം.

author-image
Greeshma.G.Nair
New Update
തുച്ഛമായ നിരക്കിൽ രാജ്യം മുഴുവൻ കറങ്ങാം

മുംബൈ : സമ്മർ സ്പെഷ്യൽ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വളരെ കുറഞ്ഞ നിരക്കിൽ വെറും 889 രൂപ അടിസ്ഥാന നിരക്കില്‍ ആഭ്യന്തര യാത്രകള്‍ നടത്താം.

മുംബൈ-ഗോവ, അഹമ്മദാബാദ്-മുംബൈ, ചെന്നൈ-പോര്‍ട്ട് ബ്ലെയര്‍, ഗോഹട്ടി- ഹൈദരാബാദ്, മുംബൈ-ഗോഹട്ടി, ജമ്മു-അമൃത്സര്‍, ഡല്‍ഹി- ഉദയ്പൂര്‍, കോല്‍ക്കത്ത-അഗര്‍ത്തല തുടങ്ങിയ ആഭ്യന്തര റൂട്ടുകളില്‍ അടിസ്ഥാന നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

മേയ് പത്തിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

indigo