ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്ിന്റെ ലാഭത്തില്‍ 50% വര്‍ധന; 14 രൂപ വീതം ഡിവിഡന്റ്

രാജ്യത്തെ വന്‍കിട സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നായ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദഫലം പ്രഖ്യാപിച്ചു.

author-image
Web Desk
New Update
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്ിന്റെ ലാഭത്തില്‍ 50% വര്‍ധന; 14 രൂപ വീതം ഡിവിഡന്റ്

 

രാജ്യത്തെ വന്‍കിട സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നായ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദഫലം പ്രഖ്യാപിച്ചു. ബാങ്കിന്റെ അറ്റാദായം 50 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2,040 കോടിയായി ഉയര്‍ന്നു. തൊട്ടു മുന്നത്തെ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ അറ്റാദായം 1,361 കോടിയായിരുന്നു.

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ്, ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയോഹരി 14 രൂപ വീതമാകും ലാഭവിഹിതം നല്‍കുക. ഉടന്‍ ചേരുന്ന ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും ഡിവിഡന്റ് കൈമാറുക.

അതേസമയം മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ അറ്റ പലിശ വരുമാനം 4,669 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം വര്‍ധനയാണ്. മുന്‍ വര്‍ഷം സമാന പാദത്തില്‍ 3,985 കോടി മാത്രമായിരുന്നു അറ്റ പലിശ വരുമാനമായി ബാങ്ക് നേടിയത്. പാദഫലം പ്രഖ്യാപിച്ചതിന് പിന്നാലെ 1,102 രൂപയിലായിരുന്നു ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരിയുടെ ക്ലോസിങ്.

ജനുവരി - മാര്‍ച്ച് കാലയളവില്‍, നികുതിയും ചെലവും മാറ്റിവെച്ചാല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ നീക്കിയിരുപ്പ് 29 ശതമാനം ഇടിഞ്ഞ് 1,030 കോടിയായി താഴ്ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,461 കോടിയായിരുന്നു നീക്കിയിരുപ്പ് നടത്തിയത്.

business money indusind bank< banking