രാജ്യത്തെ വ്യാവസായികോത്പാദനം 1.2 ശതമാനമായി കുറഞ്ഞു

By Anju.13 Sep, 2017

imran-azhar

 

 

രാജ്യത്തെ വ്യാവസായികോത്പാദനം 1.2 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. ഉത്പാദന മേഘലയിലെ തിരിച്ചടികളാണ് വ്യാവസായികോത്പാദനം കുറയാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 4.5 ശതമാനമായിരുന്നു.

 

മൂലധന സാമഗ്രിഹികള്‍ക്കുണ്ടായ തിരിച്ചടി നികുതി നിരക്കുകളില്‍ വീണ്ടുമ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കും. വ്യാവസായികോത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന ഫാക്ടറി ഉത്പാദനത്തില്‍ ജൂണ്‍ മാസത്തില്‍ 0.2 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ വ്യാവസായികോത്പാദനത്തില്‍ 1.7 ശതമാനത്തിന്റെ വളര്‍ച്ചയുള്ളതായി രേഖപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 6.5 ശതമാനമായിരുന്നു.

 

നിര്‍മാണമേഘലയുടെ വളര്‍ച്ച 5.3 ശതമാനത്തില്‍ നിന്ന് 0.1 ശതമാനമായാമ് കുറഞ്ഞത്. മൂലധന സാമഗ്രികളുടെ ഒഴുക്ക് 8.8 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറഞ്ഞു. എന്നാല്‍ വൈദ്യുതോത്പാദനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2.1 ശതമാനത്തിലായിരുന്ന വൈദ്യുതോത്പാദനം 6.5 ശതമാനത്തിലെത്തി.

അതേസമയം ചില്ലറ വില്‍പ്പന വില അടിസ്ഥാനമാക്കിയുള്ള പണപ്പൈരുപ്പം ഓഗസ്റ്റില്‍ 3.36 ശതമാനമായി. അഞ്ചുമാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

OTHER SECTIONS