വിശാൽ സിക്കയുടെ സാമ്പത്തിക വർഷത്തിലെ ശമ്പളം 43 കോടി രൂപ

By Greeshma.G.Nair.16 Apr, 2017

imran-azhar

 

 

 

 


ന്യൂഡൽഹി : ഇൻഫോസിസ് സിഇഒ വിശാൽ സിക്കയുടെ 2016–2017 സാമ്പത്തിക വർഷത്തിലെ ശമ്പളം 43 കോടി രൂപ.

കരാർ പ്രകാരമുള്ള ശമ്പളത്തിന്റെ 61 ശതമാനമാണിത്. 1.10 കോടി ഡോളർ (ഏകദേശം 72 കോടി രൂപ) ശമ്പളമായി ലഭിക്കേണ്ടതായിരുന്നു.

വിശാൽ സിക്കയുടെ ഉയർന്ന വേതനത്തിന്റെ പേരിൽ കമ്പനി സ്ഥാപകരും, ബോർഡും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു.