ഇൻഫോസിസിന്റെ അറ്റാദായത്തിൽ 17.5ശതമാനം വർധന; മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ലാഭം 5,076 കോടി രൂപ

1348 രൂപ നിലവാരത്തിലാണ് വ്യാഴാഴ്ച ഓഹരിയിൽ വ്യാപാരംനടക്കുന്നത്. ജൂൺ 19ന് നടക്കുന്ന വാർഷിക പൊതുയോഗത്തിനുശേഷമാകും ലാഭവിഹിതം വിതരണംചെയ്യുക.

author-image
Aswany mohan k
New Update
ഇൻഫോസിസിന്റെ അറ്റാദായത്തിൽ 17.5ശതമാനം വർധന; മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ലാഭം 5,076 കോടി രൂപ

മുംബൈ: ഇൻഫോസിസിന്റെ അറ്റാദായത്തിൽ 17.5ശതമാനം വർധന. മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ലാഭം 5,076 കോടി രൂപയാണ്.

ബുധനാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ 9,200 കോടി രൂപയുടെ ഓഹരി മടക്കിവാങ്ങൽ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

ഓഹരിയൊന്നിന് 1,750 രൂപയ്ക്കുതാഴെ വിലനിശ്ചയിച്ച് പൊതുവിപണിയിൽനിന്നാകും മടക്കിവാങ്ങുക.

1348 രൂപ നിലവാരത്തിലാണ് വ്യാഴാഴ്ച ഓഹരിയിൽ വ്യാപാരംനടക്കുന്നത്. ജൂൺ 19ന് നടക്കുന്ന വാർഷിക പൊതുയോഗത്തിനുശേഷമാകും ലാഭവിഹിതം വിതരണംചെയ്യുക.

infosys net profit