ഇന്‍ഫോസിസ് പ്രസിഡന്‍റ് സ്ഥാനം സന്ദീപ് ദദ്ലാനി ഒഴിഞ്ഞു

By praveen prasannan.17 Jun, 2017

imran-azhar

ന്യൂയോര്‍ക്ക്: ഇന്‍ഫോസിസ് പ്രസിഡന്‍റും അമേരിക്കയില്‍ സ്ഥാപനത്തിന്‍റെ മേധാവിയുമായ സന്ദീപ് ദദ്ലാനി രാജിവച്ചു. പതിനാറിലധികം വര്‍ഷം ഇന്‍ഫോസിസില്‍ ജോലി ചെയ്തു.

ഇന്‍ഫോസിസ് ഇനിയും നന്നായി മുന്നോട്ട് പോകുമെന്ന് ഉറപ്പുണ്ട്. മികച്ച അനുഭവമായിരുന്നു കന്പനിയിലെ വര്‍ഷങ്ങള്‍ നീണ്ട ജോലിയെന്നും രാജിക്കത്തില്‍ പറയുന്നു.

ഇനി മറ്റ് ചില വ്യക്തിപരമായ കാര്യങ്ങളില്‍ വ്യാപൃതനാകണമെന്നാണ് സന്ദീപ് ദദ്ലാനി പറയുന്നത്. അടുത്തിടെ സോഫ്റ്റ്വെയര്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ ബിസിനസ് ലഭ്യമാക്കാനുള്ള ചുമതല ഇന്‍ഫോസിസ് സി ഇ ഒ വിശാല്‍ സിക്ക സന്ദീപ് ദദ്ലാനിക്ക് നല്‍കിയിരുന്നു. കന്പനിയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് സന്ദീപിനുണ്ട്. അദ്ദേഹത്തിന്‍റെ ഭാവി പരിപാടികള്‍ക്ക് എല്ലാ ഭാവുകങ്ങളൂം നേരുന്നെന്ന് വിശാല്‍ സിക്ക പ്രതികരിച്ചു.

2014ല്‍ ഇന്‍ഫോസിസിന്‍റെ സി ഇ ഒ ആയി സന്ദീപ് ദദ്ലാനി എതുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചരിത്രത്തിലാദ്യമായി കന്പനിക്ക് പുറത്ത് നിന്ന് വിശാല്‍ സിക്കയെ സി ഇ ഒയെ ജിയമിക്കുകയായിരുന്നു.

സിക്ക സി ഇ ഒ ആയി ചുമതലയേറ്റ ശേഷം ഉയര്‍ന്ന പദവിയിലുള്ള ചിലര്‍ ഇന്‍ഫോസിസ് വിട്ടു പോയിരുന്നു. കന്പനിയുടെ സഹസ്ഥാപകന്‍ നാരായാണ മൂര്‍ത്തി വിശാല്‍ സിക്കയുടെ പ്രവര്‍ത്തന ശൈലിയെ പരസ്യമായി ചോദ്യം ചെയ്തിരുന്നു.