നിസാന്‍ സിഇഒ സൈക്കാവയ്‌ക്കെതിരെ അന്വേഷണം

By online desk.12 09 2019

imran-azhar

 

യോക്കോഹോമ : സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് മുന്‍ തലവന്‍ കാര്‍ലോസ് ഖോസന്‍ അറസ്റ്റിലായതിന്റെ ആഘാതമടങ്ങും മുന്‍പേ നിസാന്‍ മോട്ടര്‍ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഹിരോതോ സൈക്കാവയ്‌ക്കെതിരെയും അന്വേഷണം.

 

അടുത്തയാഴ്ച സ്ഥാനത്ത് നിന്ന് രാജിവച്ചൊഴിയുമെന്നു സൈക്കാവ അറിയിച്ചു. അര്‍ഹമായതിലും അധികം ശമ്പളം വാങ്ങിയതിനും ബോണസ് ചട്ടങ്ങള്‍ തിരുത്തി കൂടുതല്‍ ആനുകൂല്യം പറ്റിയതിനുമാണ് അദ്ദേഹത്തിനെതിരെ അന്വേഷണം. 4.7 കോടി യുവാന്‍ (4,40,000 ഡോളര്‍) അമിതമായി വാങ്ങിയതായി ആരോപിക്കപ്പെടുന്നു. സൈക്കാവ 16ന് സ്ഥാനമൊഴിയുമ്പോള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറായ യസുഹിരോ യമയുച്ചി സിഇഒ ആയി ചുമതലയേല്‍ക്കും.

 

 

OTHER SECTIONS