നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം; എട്ട് ശതമാനം വരെ പലിശ

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കില്‍ മാറ്റം വരുത്തി ബാങ്കുകള്‍.

author-image
anu
New Update
നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം; എട്ട് ശതമാനം വരെ പലിശ

 

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കില്‍ മാറ്റം വരുത്തി ബാങ്കുകള്‍. ചെറുകിട സ്വകാര്യ ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപകര്‍ക്ക് എട്ട് ശതമാനം വരെ പലിശനിരക്ക് നല്‍കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഡിസിബി ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് എട്ട് ശതമാനം വരെ പലിശ നല്‍കുന്നു. പലിശ നിരക്കിന്റെ കാര്യത്തില്‍ സ്വകാര്യ ബാങ്കുകള്‍ക്കിടയില്‍ ഏറ്റവും മികച്ച നിരക്ക് ഡിസിബി ബാങ്കാണ് നല്‍കുന്നത്.

7.50 ശതമാനം വരെ പലിശയാണ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏഴ് ശതമാനം വരെ ആകര്‍ഷകമായ പലിശ നിരക്കാണ് എ യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ഏഴ് ശതമാനം വരെ പലിശ നല്‍കുന്നു.

7.15 ശതമാനം വരെ പലിശയാണ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ഫെഡറല്‍ ബാങ്ക് നല്‍കുന്നത്. ഡിബിഎസ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ഏഴ് ശതമാനം വരെ ആകര്‍ഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

interest rate Latest News Business News