കേരളം ടെക്‌നോളജിയുടെ ആഗോള ഹബ്ബാകും

By online desk.26 09 2018

imran-azharസംസ്ഥാനം വ്യവസായ അനുകൂല നാടാണെന്ന് വ്യക്തമാക്കുന്നതാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്റെ കേരളത്തിലേക്കുള്ള വരവ്. ടെക്‌നോ പാര്‍ക്കില്‍ നിസാന്‍ ആരംഭിച്ച ഡിജിറ്റല്‍ ഹബ്ബിന്റെ എം.ഡിയായി ചുമതലയേറ്റ തിരുവനന്തപുരം സ്വദേശി സുജ ചാണ്ടി കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്നു.

 

 

ലക്ഷ്യം ഇലക്ട്രിക് വാഹന നിര്‍മ്മാണം


ഡ്രൈവര്‍ രഹിത വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ഗവേഷണങ്ങള്‍ ലക്ഷ്യമാക്കിയാണ് ഞങ്ങള്‍ കേരളത്തില്‍ ഡിജിറ്റല്‍ ഹബ്ബിന് ആരംഭം കുറിച്ചത്.
ഇലക്ട്രോണിക്‌സ് ടെക്‌നോളജിയുടെ കടന്നുവരവോടെ ഓട്ടോമൊബൈല്‍ വ്യവസായം ഒരു മാറ്റത്തിന്റെ പാതയിലാണ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പുതുമാര്‍ഗങ്ങളാണ് വാഹനനിര്‍മ്മാതാക്കള്‍ തേടുന്നത്. ഇതിന്റെ ഭാഗമായാണ് ഇലക്ട്രോണിക് വാഹനം ഡ്രൈവര്‍ രഹിത വാഹനം എന്നിവയുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നത്.

 

വാഹനം, ഡ്രൈവര്‍ലെസ് വാഹനം എന്നിവയാണ് ഇപ്പോള്‍ ലോകം ആവശ്യപ്പെടുന്നത്. ഡിജിറ്റല്‍ രംഗത്തേക്ക് ഓട്ടോ മൊബൈല്‍ മാറിയതോടെ ഈ മേഖലയില്‍ മുന്നില്‍ നില്‍ക്കുകയാണ് നിസാന്റെ ലക്ഷ്യം. ഇവ കണക്കിലെടുത്താണ് കമ്പനി പുത്തന്‍ പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. 2020 ല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഡിജിറ്റല്‍ കമ്പനിയായി നിസാന്‍ മാറുമെന്നാണ് പ്രതീക്ഷ. ഇതു മുന്‍നിര്‍ത്തിയാണ് നിസാന്‍ ഡിജിറ്റല്‍ വിപ്ലവത്തില്‍ പങ്കാളിയാവുന്നത്.വിവരസാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ആരംഭിച്ച ഹബ്ബ് കമ്പനിയുടെ പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാകും. ഇവിടെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഹബ്ബ് നിസാന്റെ സോഫ്റ്റ് വെയര്‍ വികസന കേന്ദ്രമായിട്ടാകും പ്രവര്‍ത്തിക്കുക.

 

കേരളം തെരഞ്ഞെടുക്കാനുള്ള കാരണം


ഡിജിറ്റല്‍ രംഗത്തെ വികസനത്തിന് ഒരു നല്ല ടീമിനെ സൃഷ്ടിക്കണം. ഇതിന് അനുയോജ്യമായ മണ്ണ് കേരളം തെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നയ സമീപനവും ഡിജിറ്റല്‍ രംഗത്തെ വിദഗ്ദ്ധരുടെ ലഭ്യതയുമാണ് കേരളത്തില്‍ ഹബ് ആരംഭിക്കാന്‍ പ്രധാന കാരണം. കേന്ദ്ര- സംസ്ഥാന-പ്രാദേശിക ഭരണസംവിധാനങ്ങളുടെ പിന്തുണയും ബിസിനസ് വളര്‍ച്ചയുടെ പ്രധാന ഘടകമാണ്. ഈ പിന്തുണയും കേരളം ഉറപ്പാക്കുതിനാല്‍ ബിസിനസ് വിപുലീകരണം എളുപ്പമാകും.

 

  കേരളത്തെ വിലയിരുത്തിയപ്പോള്‍  തലസ്ഥാനത്തിന് ഒട്ടേറെ ഘടകങ്ങള്‍ അനുകൂലമായി. ട്രാഫിക് കുരുക്കുകളില്ലാത്ത ഹരിത നഗരത്തിന്റെ സാിധ്യം, മികച്ച ഗതാഗതസൗകര്യങ്ങള്‍,എയര്‍പോര്‍ട്ട് കണക്ടിവിറ്റി, ചെലവു കുറവും സാമൂഹിക സൗകര്യങ്ങളും മികച്ച ജീവിതനിലവാരം, മറ്റു നഗരങ്ങളെ അപേക്ഷിച്ച് മലിനീകരണ തോതിന്റെ കുറവ് എന്നിവയാണ് പ്രധാനഘടകങ്ങള്‍.

 

 


കേരളം വ്യവസായ സൗഹൃദ നാട്


കേരളത്തിലെ തന്നെ നൈപുണ്യ കേന്ദ്രമാണ് തിരുവനന്തപുരം. സാങ്കേതിക വിദ്യയുടെ ആഗോള കേന്ദ്രമായി മാറാനുതകുന്ന ഘടകങ്ങള്‍ തലസ്ഥാന നഗരിയിലുണ്ട്. രാജ്യത്തെ ആദ്യത്തെ ടെക്‌നോ പാര്‍ക്കാണ് തിരുവനന്തപുരത്തേതെതും ശ്രദ്ധേയം. വ്യവസായ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളും ലോകോത്തര നിരവാരത്തിലുള്ള ഉത വിദ്യാഭ്യാസവും കേരളം ഉറപ്പാക്കുന്നുണ്ട്. കൂടാതെ, നിസാന്‍ പോലുള്ള ആഗോള കമ്പനികളെ സ്വാഗതം ചെയ്യാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയും സ്വാഗതാര്‍ഹം തന്നെ. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരവും മറ്റു നഗരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ്. വ്യവസായ വത്ക്കരണത്തിന് കേരളം അനുകൂല മണ്ണാണെന്ന് തെളിയിക്കുതാണ് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച. നിസാന്റെ വളര്‍ച്ചയ്ക്ക് ടെക്‌നോപാര്‍ക്കില്‍ നിരവധി അനുകൂല ഘടകങ്ങളുണ്ട്.

 

 


മുന്‍കാല പ്രവര്‍ത്തനങ്ങള്‍


നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ ചുമതല ഏല്‍ക്കുതിന് മുമ്പ് സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, പ്രമുഖ കസള്‍ട്ടന്‍സി സ്ഥാപനങ്ങളായ കെപിഎംജിയില്‍ ഗ്ലോബല്‍ നോളജ് ലീഡറായും പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സില്‍ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു.