നിക്ഷേപകര്‍ക്ക് നേട്ടത്താടെ സൂചികകള്‍ ഉയര്‍ന്നു; സെന്‍സെക്‌സ് 61,000 ത്തിലേക്കെത്തി

നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി. അഞ്ച് ശതമാനത്തിലധികം ഇവ ഉയരുക.ും ചെയ്തു.സെന്‍സെക്‌സില്‍ ഇന്ന്, ബ്രിട്ടാനിയ, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച് ഡി എഫ് സി ബാങ്ക്, സണ്‍ഫാര്‍മ, ബജാജ് ഫിനാന്‍സ്, ഐസിഐസി ബാങ്ക് എന്നീ ഓഹരികള്‍ ഉയര്‍ന്നു.

author-image
parvathyanoop
New Update
നിക്ഷേപകര്‍ക്ക് നേട്ടത്താടെ സൂചികകള്‍ ഉയര്‍ന്നു; സെന്‍സെക്‌സ് 61,000 ത്തിലേക്കെത്തി

മുംബൈ: ആഭ്യന്തര വിപണിയില്‍ തിങ്കളാഴ്ചത്തെ ആദ്യ വ്യാപാരത്തില്‍ തന്നെ വലിയ നേട്ടമുണ്ടായി. പ്രധാന സൂചികകളായ സെന്‍സെക്സ് 237.77 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് 61,188.13ലും, നിഫ്റ്റി 94.60 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 18,211.80ലുമാണ് വ്യാപാരം തുടങ്ങി.

ഇന്ന് ഏകദേശം 917 ഓഹരികള്‍ മുന്നേറ്റം നടത്തി.. 660 ഓഹരികള്‍ നഷ്ടത്തിലാണ്. അതേ സമയം 1905 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.വിപണിയില്‍ ഇന്ന് നിഫ്റ്റി മിഡ്ക്യാപ് സ്മോള്‍ക്യാപ്പ് സൂചികകള്‍ 0.7 ശതമാനം വരെ ഉയര്‍ന്നു തന്ന നില്‍ക്കുന്നു. നിഫ്റ്റി ഐടി, നിഫ്റ്റി ഫാര്‍മ സൂചികകള്‍ ഒഴികെ, എല്ലാ മേഖലകളും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി. അഞ്ച് ശതമാനത്തിലധികം ഇവ ഉയരുക.ും ചെയ്തു.സെന്‍സെക്‌സില്‍ ഇന്ന്, ബ്രിട്ടാനിയ, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച് ഡി എഫ് സി ബാങ്ക്, സണ്‍ഫാര്‍മ, ബജാജ് ഫിനാന്‍സ്, ഐസിഐസി ബാങ്ക് എന്നീ ഓഹരികള്‍ ഉയര്‍ന്നു.

ഏറ്റവും വലിയ വായ്പ ദാതാവായ എസ്ബിഐയുടെ ഓഹരികള്‍ 5 ശതമാനത്തിലധികം ഉയര്‍ന്നു. വായ്പ വളര്‍ച്ച നേടിയതും അറ്റാദായം 74 ശതമാനം ഉയര്‍ന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 13,265 കോടി രൂപയായതും എസ്ബിഐയുടെ ഓഹരി ഉയരാന്‍ ഒരു കാരണവുമായി. ത്രിവേണി എഞ്ചിനീയറിംഗിന്റെ ഓഹരികള്‍ മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നു. സ്ഥാപനത്തിന്റെ ഏകീകൃത ലാഭത്തില്‍ 1,387.76 കോടി വര്‍ദ്ധനവ് ഉണ്ടായി.

share market sensex