കുതിച്ചുയര്‍ന്ന് ഐആര്‍സിടിസി ഓഹരി വില

By online desk.15 10 2019

imran-azhar

 

മുംബൈ : 320 രൂപ വില നിശ്ചയിച്ച ഐആര്‍സിടിസിയുടെ ഓഹരി, വിപണിയില്‍ ലിസ്റ്റ് ചെയ്ത ഉടന്‍ കുതിച്ചത് ഇരട്ടിയോളം മൂല്യത്തിലേക്ക്. 110 ശതമാനത്തോളമാണ് ഓഹരി വില ഉയര്‍ന്നത്. 320 രൂപ വില നിശ്ചയിച്ച ഓഹരിയാണ് കുതിച്ചുയര്‍ന്ന് 687 രൂപയ്ക്കാണ് വ്യാപാരം നടന്നത്. സമീപകാലത്തൊന്നും ലിസ്റ്റ് ചെയ്ത ഉടനെ കമ്പനികളുടെ ഓഹരി വില ഇത്രയും ഉയര്‍ന്നിട്ടില്ല.കോര്‍പ്പറേറ്റ് നിക്ഷേപകര്‍ക്ക് 320 രൂപയ്ക്കും ചെറുകിട നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 10 രൂപ കുറച്ച് 310 രൂപയുമാണ് ലിസ്റ്റിംഗ് പ്രൈസ് നിശ്ചയിച്ചിരുന്നത്. 638 കോടി രൂപയുടെ പബ്ലിക് ഇഷ്യുവിന് 112 ഇരട്ടിയാണ് സബ്സ്‌ക്രിപ്ഷനായി ലഭിച്ചത്. അതായത് 72,000 കോടി രൂപയുടെ അപേക്ഷകള്‍. ലിസ്റ്റ് ചെയ്യുമ്പോള്‍ 500 രൂപയിലേറെ ഓഹരി വില മുന്നേറുമെന്ന് വിപണിയില്‍ വിലയിരുത്തലുണ്ടായിരുന്നു.

 

നിലവില്‍ ഐഎസ്ആര്‍ടിസിക്ക് മാത്രമാണ് ട്രെയിനുകളില്‍ ഭക്ഷണം വിതരണം നടത്താനും സ്റ്റേഷനുകളിലും ട്രെയിനുകളിലും കുടിവെള്ളം വിതരണം നടത്താനും അനുമതി ലഭ്യമായിട്ടുള്ളത്. കൂടാതെ സ്വകാര്യവല്‍ക്കരണം മൂലം അടുത്ത 1-2 വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വരുമാനം ഗണ്യമായി ഉയരുമെന്നും കരുതപ്പെടുന്നു. ഇതെല്ലാം കൂടാതെ റെയില്‍വേ ഇതര കാറ്ററിംഗ്, ഇ-കാറ്ററിംഗ്, എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍, ബജറ്റ് ഹോട്ടല്‍ തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് ബിസിനസുകളിലേക്കും കമ്പനി ചുവടുറപ്പിച്ച് കഴിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍സിടിസിയുടെ വില്‍പ്പന 25 ശതമാനം ഉയര്‍ന്ന് 1,899 കോടി രൂപയായി ഉയര്‍ന്നിരുന്നു. ലാഭം 23.5 ശതമാനം വര്‍ദ്ധിച്ച് 272.5 കോടി രൂപയായി ഉയരുകയും ചെയ്തു.

OTHER SECTIONS