കോഫി ഡേയുടെ ഓഹരി വാങ്ങാന്‍ ഐ.ടി.സി

മുംബൈ: ഏഷ്യയിലെ പ്രമുഖ സിഗരറ്റ് നിര്‍മാതാക്കളായ ഐ.ടി.സി കോഫി ഡേയില്‍ ഓഹരി വാങ്ങാനൊരുങ്ങുന്നു.

author-image
online desk
New Update
കോഫി ഡേയുടെ ഓഹരി വാങ്ങാന്‍ ഐ.ടി.സി

മുംബൈ: ഏഷ്യയിലെ പ്രമുഖ സിഗരറ്റ് നിര്‍മാതാക്കളായ ഐ.ടി.സി കോഫി ഡേയില്‍ ഓഹരി വാങ്ങാനൊരുങ്ങുന്നു. ഉല്‍പന്ന വൈവിധ്യത്തിനായാണ് കോഫി ഡേയുടെ ഓഹരി ഐ.ടി.സി വാങ്ങുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.

കോഫി ഡേയിലെ ഓഹരി ഏറ്റെടുക്കാന്‍ കോക്കകോളയുമായി ഐ.ടി.സി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. കോക്കകോളയും ഐ.ടി.സിയും ചേര്‍ന്ന് കോഫിഡേയിലെ ഓഹരി വാങ്ങാനാണ് നീക്കം. കോക്കകോള നേരത്തെ തന്നെ ഇടപാടിനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പുകയില ഉല്‍പന്നങ്ങള്‍ക്കുള്ള നികുതി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ മറ്റ് മേഖലകളിലേക്കും സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് ഐ.ടി.സിയുടെ ലക്ഷ്യം. വി.ജി സിദ്ധാര്‍ഥയുടെ ആത്മഹത്യയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയാണ് കോഫി ഡേ നേരിടുന്നത്.

itc will buy cafe coffee day share