ജപ്പാനിൽ സാമ്പത്തിക മാന്ദ്യം; സമ്പദ്‌വ്യവസ്ഥയിൽ മൂന്നാം സ്ഥാനം നഷ്ടമായി, മുന്നേറാനൊരുങ്ങി ഇന്ത്യ

നിലവിൽ ജർമ്മനിക്കും ജപ്പാനും തൊട്ടുപിറകിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഐഎംഎഫ് കണക്കുകൾ പ്രകാരം 2026ൽ ജപ്പാനെയും 2027 ൽ ജർമ്മനിയെയും ഇന്ത്യ മറികടക്കുമെന്നാണ് വിലയിരുത്തൽ

author-image
Greeshma Rakesh
New Update
ജപ്പാനിൽ സാമ്പത്തിക മാന്ദ്യം; സമ്പദ്‌വ്യവസ്ഥയിൽ മൂന്നാം സ്ഥാനം നഷ്ടമായി, മുന്നേറാനൊരുങ്ങി ഇന്ത്യ

ടോക്കിയോ: ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം നഷ്ടമായി ജപ്പാൻ.രാജ്യത്തെ സാമ്പത്തിമ മാന്ദ്യമാണ് പ്രധാന കാരണം. ഇതൊടെ ജപ്പാൻ്‍റെ സ്ഥാനം ജർമ്മനി സ്വന്തമാക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.2023 ലെ അവസാന മൂന്ന് മാസങ്ങളിൽ ജപ്പാന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 0.4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായ രണ്ട് പാദങ്ങളിൽ ജി.ഡി.പിയിൽ ഇടിവുണ്ടായാൽ ആ സമ്പദ്‌വ്യവസ്ഥ സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടന്നുവെന്നാണ് വിലയിരുത്തുക.

ആഭ്യന്തര ആവശ്യകതയിലുണ്ടാവുന്ന കുറവാണ് ജപ്പാന് വെല്ലുവിളിയായത്.ഒരു രാജ്യത്തിന്റെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മൂല്യത്തിന്റെ അളവുകോലാണ് മൊത്തം ആഭ്യന്തര ഉത്പാദനം(ജിഡിപി).ജപ്പാൻ ഊർജ്ജ ആവശ്യകതയുടെ 94 ശതമാനവും ഭക്ഷണത്തിന്റെ 63 ശതമാനവും ഇറക്കുമതിയിലൂടെയാണ് പൂർത്തീകരിക്കുന്നത്. ദുർബലമായ കറൻസി, ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുന്നു.

നിലവിൽ ജർമ്മനിക്കും ജപ്പാനും തൊട്ടുപിറകിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഐഎംഎഫ് കണക്കുകൾ പ്രകാരം 2026ൽ ജപ്പാനെയും 2027 ൽ ജർമ്മനിയെയും ഇന്ത്യ മറികടക്കുമെന്നാണ് വിലയിരുത്തൽ. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞുവരികയാണ്. കുറയുന്ന ജനന നിരക്ക്, പ്രായമാകുന്ന ജനസംഖ്യ, പ്രകൃതി വിഭവങ്ങളുടെ ദൗർലഭ്യം, ഇറക്കുമതി എന്നിവയാണ് ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഭീഷണിയാകുന്നത്.

india economy japan recession